c

ചവറ: ചവറ, പന്മന ഇലക്ട്രിക് സെക്ഷനുകളിലെ വൈദ്യുതി മുടക്കം പ്രദേശവാസികളെ വലയ്ക്കുന്നു. പല ദിവസങ്ങളിലും രാവിലെ 6ന് കറണ്ട് പോയാൽ രണ്ടും മൂന്നും മണിക്കൂറുകൾക്ക് ശേഷമാണ് വൈദ്യുതി പുന:സ്ഥാപിക്കുന്നത്. രാവിലെ വൈദ്യുതി മുടങ്ങുന്നത് വീട്ടമ്മമാരെയാണ് കൂടുതൽ ബാധിക്കുന്നത്. ഞായറാഴ്ച്ച പല തവണ വൈദ്യുതി മുടക്കമുണ്ടായി. അടിക്കടിയുണ്ടാകുന്ന കറണ്ടുപോക്ക് ആശുപത്രികളുടെ പ്രവർത്തനത്തെയും തൊഴിൽ സ്ഥാപനങ്ങളെയും അക്ഷയ ഉൾപ്പെടെയുള്ള കമ്പ്യൂട്ടർ സെന്ററുകളുടെ പ്രവർത്തനത്തെയും സാരമായി ബാധിക്കുന്നുണ്ട്. കൊവിഡ് കാരണം അപേക്ഷകൾ, വിദ്യാർത്ഥികളുടെ പഠനം തുടങ്ങിയ പ്രധാന കാര്യങ്ങൾ ഓൺലൈൻ വഴിയാണ് നടക്കുന്നത്. വൈദ്യുതി മുടക്കം ഒഴിവാക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.