cletus-72

തഴുത്തല: കൊവിഡ്‌‌ ബാധിച്ച് വയോധികൻ മരിച്ചു. മുഖത്തല കിഴവൂർ ചരുവിള വീട്ടിൽ ക്ലീറ്റസാണ് (72) തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികത്സയിൽ ഇരിക്കേ മരിച്ചത്. ഭാര്യ: വത്സല. മരണാനന്തര ചടങ്ങുകൾ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് കൊല്ലം പോളയത്തോട് ശ്മശാനത്തിൽ നടത്തും. തുടർന്ന് കണ്ണനല്ലൂർ സെന്റ് മേരീസ് ദേവാലയത്തിൽ വച്ച് തിരുകർമ്മങ്ങൾ നടക്കും.