 
കരുനാഗപ്പള്ളി: കുലശേഖരപുരം ഗ്രാമ പഞ്ചായത്തിലെ നീലികുളം ഏഴാം വാർഡിനെയും നാലാം വാർഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന തഴത്തോടിന് കുറുകേയുള്ള പാലത്തിന്റെ ഉദ്ഘാടനം എ.എം. ആരിഫ് എം.പി നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. ഉണ്ണി, സഹകരണസംഘം പ്രസിഡന്റ് ഗോപിനാഥൻ പിള്ള, പഞ്ചായത്ത് അംഗം സലാം, സുജിത്ത്, സുഹൈൽ, അജയൻ പിള്ള എന്നിവർ പങ്കെടുത്തു. വാർഡ് മെമ്പർ ഗീതാ തമ്പി സ്വാഗതം പറഞ്ഞു.