 
കരുനാഗപ്പള്ളി: എൽ.ഡി.എഫ് സർക്കാരിന്റേത് അഴിമതി ഭരണമാണെന്ന് ആരോപിച്ച് യു.ഡി.എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത സ്പീക്കപ്പ് നാലംഘട്ട സമരം യു.ഡി.എഫ് കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറിയും യു.ഡി.എഫ് കൺവീനറുമായ തൊടിയൂർ രാമചന്ദ്രൻ സത്യാഗ്രഹം അനുഷ്ഠിച്ചു. ഇതോടനുബന്ധിച്ച് നടന്ന യോഗം കെ.പി.സി.സി സെക്രട്ടറി ആർ. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. എൻ. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ എൽ.കെ. ശ്രീദേവി, ബിന്ദു ജയൻ, കെ.ജി. രവി, എം. അൻസാർ, ചിറ്റുമൂല നാസർ, മുനമ്പ് വഹാബ്, എസ്.എ. സലാം, രാജപനയറ, കെ.എസ്. പുരം സുധീർ, ഷിബു എസ്. തൊടിയൂർ, പി. രാജു, കരീം, എസ്. ജയകുമാർ, ജയദേവൻ, സിംലാൽ, ബോബൻ ജി. നാഫ് എന്നിവർ പങ്കെടുത്തു.