 
പുനലൂർ:ആര്യങ്കാവ് പഞ്ചായത്തിലെ പൂന്തോട്ടം-അമ്പനാട് എസ്റ്റേറ്റ് പാതയിലെ കലുങ്ക് തകർന്ന് റോഡിൽ ഗർത്തം രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗതം മുടങ്ങി. നാല് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്നാണ് കലുങ്കും അതിനു മുകളിലൂടെ കടന്ന് പോകുന്ന റോഡും തകർന്നത്.തോട്ടം തൊഴിലാളികൾ കഴുതുരുട്ടി അടക്കമുള്ള പ്രദേശങ്ങളിലേക്ക് പോകുന്ന പ്രധാന പാതയിലാണ് ഗർത്തം രൂപപ്പെട്ടത്. .അതിമതമായി റബർ തടികൾ കയറ്റിയ ലോറികൾ കലുങ്കിന് മുകളിലൂടെ കടന്ന് പോകുന്നത് കാരണമാണ് കലുങ്കും റോഡും തകരാൻ മുഖ്യകാരണമെന്ന് തോട്ടം തൊഴിലാളികൾ പറഞ്ഞു.