udf
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം എം.എസ്. ഷൗക്കത്ത് ഉദ്ഘാടനം ചെയ്യന്നു

ഓച്ചിറ: സ്വർണക്കള്ളക്കടത്തിനും രാജ്യദ്രോഹ കുറ്റത്തിനും കൂട്ടുനിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം എം.എസ്. ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബി.എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജന. സെക്രട്ടറി കെ.കെ. സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ഓച്ചിറ താഹ, കെ.ആർ. ഗോപൻ, ആർ. രാജേഷ് കുമാർ, അയ്യാണിക്കൽ മജീദ്, അൻസർ എ. മലബാർ, എച്ച്.എസ്. ജയ് ഹരി, കെ.വി. വിഷ്ണുദേവ്, മുരുകൻ, അബ്ദുൾ റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.