കൊല്ലം: സ്ഥിര നിയമനവും ശമ്പളവും ആവശ്യപ്പെട്ട് കേരള നോൺ അപ്രൂവൽ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കൊല്ലം കളക്ടറേറ്റിന് മുന്നിൽ അദ്ധ്യാപകർ പ്രതീതാത്മക തെരുവ് കച്ചവടം സംഘടിപ്പിച്ചു. എയ്ഡഡ് സ്കൂളുകളിൽ നിയമനം ലഭിച്ചിട്ടും സർക്കാരിന്റെ അനാസ്ഥ മൂലമാണ് കഴിഞ്ഞ അഞ്ച് വർഷമായി നിയമന അംഗീകാരവും ശമ്പളവും ലഭിക്കാത്തതെന്ന് അസോ. ഭാരവാഹികൾ ആരോപിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്തു. അസോ. സംസ്ഥാന പ്രസിഡന്റ് ഷജീർ ഖാൻ വയ്യാനം അദ്ധ്യക്ഷത വഹിച്ചു. നവാസ് റഷാദി, വിഷ്ണു വിജയൻ, കൗശിക് എം. ദാസ്, അമീൻ കണ്ണനല്ലൂർ, ജയദീഷ് ആർ. നായർ കരവാളൂർ, പ്രനീത് പന്തീരങ്കാവ്, മനോജ് തിരുവനന്തപുരം, ഹൻസീർ ആറ്റിങ്ങൽ തുടങ്ങിയവർ സംസാരിച്ചു.
20 വരെ കളക്ടറേറ്റ്, കെ.എസ്.ആർ.ടി.സി പരിസരങ്ങളിൽ സമാനമായ പ്രതിഷേധം നടത്തുമെന്നും സർക്കാർ ഉചിതമായ തീരുമാനമെടുക്കാത്ത പക്ഷം പ്രതിഷേധം ശക്തമാക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.