 
ചാത്തന്നൂർ: മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ പദ്ധതിയിലുൾപ്പെടുത്തി ചിറക്കര ഗ്രാമ പഞ്ചായത്തിലെ ചിറക്കര വാർഡിൽ 53 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന കല്ലുംപുറത്ത് - കുഴിയം റോഡ് കോൺക്രീറ്റിംഗ് പ്രവൃത്തിയുടെ ഉദ്ഘാടനം ജി.എസ്. ജയലാൽ എം.എൽ.എ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദിപു അദ്ധ്യക്ഷത വഹിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി. മധുസൂദനൻപിള്ള, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉല്ലാസ് കൃഷ്ണൻ, അസി. എൻജിനീയർ ഫെബീന ഷിറാസ്, രതീഷ്, അശോക് കുമാർ തുടങ്ങിയവർ സംസാരിച്ചു.