ശാസ്താംകോട്ട: സ്വർണക്കള്ളക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സത്യാഗ്രഹം നടത്തി. ശാസ്താംകോട്ടയിൽ നടന്ന സത്യാഗ്രഹം കെ.പി.സി സി അംഗം എം.വി. ശശികുമാരൻ നായർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കുന്നത്തൂർ നിയോജക മണ്ഡലം ചെയർമാൻ ഗോകുലം അനിൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്, കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം കെ. കൃഷ്ണൻകുട്ടി നായർ, വിജയദേവൻ പിള്ള, ബിജു മൈനാഗപ്പള്ളി എന്നിവർ സത്യാഗ്രഹ സമരത്തിന് നേതൃത്വം നൽകി. വൈ. ഷാജഹാൻ, തോമസ് വൈദ്യൻ, രവി മൈനാഗപ്പള്ളി, അഡ്വ. അബ്ബാസ്, കല്ലട ഫ്രാൻസിസ്, കല്ലട വിജയൻ, നിധിൻ കല്ലട, ശാസ്താംകോട്ട സുധീർ എന്നിവർ സംസാരിച്ചു.
ചക്കുവള്ളിയിൽ നടത്തിയ ഉപവാസ സമരം ആർ.എസ്.പി സെക്രട്ടേറിയറ്റ് മെമ്പർ ഇടവനശ്ശേരി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.കെ. രവി, തോപ്പിൽ ജമാൽ, പ്രകാശ് മൈനാഗപ്പള്ളി, നിസാർ, സുകുമാരപിള്ള, രവി മൈനാഗപ്പള്ളി, പി.എം. സെയ്ദ്, സുരേഷ്, സന്തോഷ് കൊമ്പിപ്പിള്ളി, നാസർ കിണറുവിള, നാലുതുണ്ടിൽ ജലീൽ, ഷിഹാബ്, ഷെഫീക്ക്, മുഹമ്മദ് ഖുറൈഷി എന്നിവർ സംസാരിച്ചു.