somasekaranpilla-67

അഞ്ചൽ: കൊവിഡ് ബാധിച്ച് അഞ്ചൽ ആർച്ചൽ കൃഷ്ണവിലാസത്തിൽ സോമശേഖരപിള്ള (67) മരിച്ചു. പന്തളത്തെ ആശുപത്രിയിൽ പ്രമേഹ ചികിത്സയ്ക്ക് പോയതിന് പിന്നാലെ ചികിത്സിച്ച ഡോക്ടർക്ക് കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: ജാനമ്മ. മക്കൾ: ഹരികുമാർ (കെ.എസ്.ഇ.ബി), ഗിരീഷ് കുമാർ (എക്സൈസ്). മരുമക്കൾ: മഞ്ചു (ആരോഗ്യവകുപ്പ് ), ദീപ (ആരോഗ്യ വകുപ്പ്). കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംസ്കാരം നടത്തി.