 
എഴുകോൺ: വീട്ടിൽ അതിക്രമിച്ച് കയറി ഉറങ്ങി കിടന്ന ദളിത് വീട്ടമ്മയെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. കിഴക്കേ മാറനാട് അഖിൽ ഭവനത്തിൽ മനോഹരൻ (54) ആണ് എഴുകോൺ പൊലീസിന്റെ പിടിയിലായത്. 9 ന് ആയിരുന്നു സംഭവം. പവിത്രേശ്വരം സ്വദേശിനിയും അയൽവാസിയായ വീട്ടമ്മയെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു. രാത്രി ഒന്നിന് വീടിന്റെ കതക് പൊളിച്ച് കയറി ഉറങ്ങി കിടക്കുകയായിരുന്ന വീട്ടമ്മയെ ലൈംഗിക പീഡനത്തിന് വിധേയയാക്കാൻ ശ്രമിക്കുകയായിരുന്നു. ഞെട്ടി ഉണർന്ന വീട്ടമ്മ ബഹളം വയ്ക്കുകയും ഭർത്താവ് പ്രതിയെ പിടിക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും രക്ഷപെടുകയായിരുന്നു. തുടർന്ന് എഴുകോൺ പൊലീസിന് നൽകിയ പരാതി നൽകിയതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.