 
കൊല്ലം : ഇ.എസ്.ഐ പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള സീറ്റ് സംവരണം നിറുത്തലാക്കിയതിൽ പ്രതിഷേധിച്ച് ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ഇ.എസ്.ഐ സ്ഥാപനങ്ങൾക്കും കേന്ദ്ര ഓഫീസുകൾക്കും മുന്നിൽ ധർണ നടത്തി. കൊല്ലം ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ബി. തുളസീധരക്കുറുപ്പ് സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.
ജെ. ഷാജി അദ്ധ്യക്ഷത വഹിച്ചു. ഷോപ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി. സജി മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ ജില്ലാ സെക്രട്ടറി ജി. ആനന്ദൻ നേതൃത്വം നൽകി.
കൊട്ടിയം ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നടന്ന ധർണ സി.ഐ.ടി.യു കൊട്ടിയം ഏരിയാ സെക്രട്ടറി കെ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം. ഇബ്രാഹിം കുട്ടി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ഏരിയാ സെക്രട്ടറി തമ്പീ രവീന്ദ്രൻ, ആർ.ശശിധരൻ, എസ്. ഷെമീർ, സിദ്ധീഖ് തുടങ്ങിയവർ സംസാരിച്ചു.
കിളികൊല്ലൂർ ഇ.എസ്.ഐ ആശുപത്രിക്ക് മുന്നിൽ നടന്ന ധർണ ജില്ലാ പ്രസിഡന്റ് എഴുകോൺ സന്തോഷ് ഉദ്ഘാടനം ചെയ്തു. ചിറ്റടി രവി അദ്ധ്യക്ഷത വഹിച്ചു.