crime

 സാഹസികമായി കീഴ്പ്പെടുത്തി പൊലീസ്

 ആക്രമണത്തിൽ എസ്.ഐയ്ക്ക് പരിക്ക്

കൊല്ലം: പരവൂർ പൂതക്കുളത്ത് മദ്യലഹരിയിൽ ബൈക്ക് കത്തിച്ചും പൊലീസിനെ ആക്രമിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് അറസ്റ്റിലായി. കുറുമണ്ടൽ പൂക്കുളം പയറ്റുവിള വീട്ടിൽ മനീഷാണ് (28) അറസ്റ്റിലായത്. യുവാവിന്റെ ആക്രമണത്തിൽ കൈയ്ക്ക് സാരമായി പരിക്കേറ്റ എസ്.ഐ സണ്ണോ ചികിത്സ തേടി.

മദ്യലഹരിയിൽ ഒരാൾ വീട്ടുകാരെ ഉപദ്രവിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് പരവൂർ പോലീസിന്റെ എമർജൻസി റെസ്‌പോൺസ് സംഘം സ്ഥലത്തെത്തിയത്. ഈസമയം ലഹരി മൂത്ത മനീഷ് വീട്ടുമുറ്റത്തിരുന്ന സ്വന്തം ബൈക്കിന് തീ കൊളുത്തി. ബൈക്ക് കത്തുന്നത് കണ്ടുകൊണ്ട് എത്തിയ പൊലീസ് സംഘം തീ കെടുത്താൻ ശ്രമിച്ചപ്പോൾ യുവാവ് അസഭ്യം വിളിച്ചുകൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു. പിന്നീട് പൊലീസ് ജീപ്പിനും ഇയാൾ കേടുപാട് വരുത്തി. തുടർന്ന് പൊലീസ് ആക്രമിയെ സാഹസികമായാണ് കീഴ്‌പ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.