police

കൊല്ലം: കൊല്ലം റൂറൽ എസ്.പി ഹരിശങ്കർ ബുധനാഴ്ച സ്ഥാനമൊഴിയും. തിരുവനന്തപുരത്ത് വിജിലൻസ് എസ്.പിയായിട്ടാണ് പുതിയ പോസ്റ്റിംഗ്. പകരം വയനാട് എസ്.പി ഇളങ്കോ റൂറൽ എസ്.പിയായി ചുമതലയേൽക്കും. റൂറൽ ജില്ലയിൽ കുറ്റമറ്റ രീതിയിൽ ഒരു പൊലീസ് സിസ്റ്റം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞതാണ് ഹരിശങ്കറിന്റെ പ്രധാന നേട്ടം. കുറ്റകൃത്യങ്ങൾ നടന്നാൽ എത്രയും പെട്ടെന്ന് തെളിയിക്കാനും പ്രതികളെ അറസ്റ്റ് ചെയ്യാനും സംവിധാനങ്ങളുണ്ടാക്കി. സാമൂഹ്യവിരുദ്ധ കേസുകൾ പരമാവധി കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞു.സംസ്ഥാനത്ത് അപകടമരണം 50 ശതമാനമായി കുറച്ച ഏക ജില്ലയായി കൊല്ലം റൂറൽ മാറി.

പ്രധാന കേസുകൾ

ഉത്ര വധക്കേസ് അന്വേഷണവും പ്രതികളെ പിടികൂടി. തോക്കുചൂണ്ടി മാലപൊട്ടിയ്ക്കുന്ന സംഘത്തിലെ പ്രധാനിയായ കൊള്ളത്തലവൻ സത്യദേവിനെ അറസ്റ്റ് ചെയ്തു. ശാസ്താംകോട്ടയിൽ ഇഷ്ടിക കമ്പനി സെക്യൂരിറ്റിയെ കൊലപ്പെടുത്തിയ പ്രതികളെ പിടികൂടി. കൊട്ടാരക്കര സ്റ്റേഷൻ പരിധിയിലെ കൊലപാതക ശ്രമക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു.ചടയമംഗലം പെരിങ്ങള്ളൂരിൽ കുഞ്ഞമ്മയെന്ന വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തി പ്രതി ബാബുവിനെ അറസ്റ്റ് ചെയ്തു. വേഷം മാറി മോഷണം നടത്തിയ ജിബിൻ ജോണിയെ അറസ്റ്റ് ചെയ്തത്.

നടപ്പാക്കിയ പദ്ധതികൾ

ഗ്രീവൻസ് സെൽ: പൊലീസ് ഉദ്യോഗസ്ഥരുടെ സർവീസ് സംബന്ധമായ പരാതികൾക്ക് പരിഹാരം

റെയിസ് : റസി.അസോസിയേഷനുകളുടെ സഹായത്തോടെ കുറ്റകൃത്യങ്ങൾ തടയാനുള്ള പദ്ധതി.

ഇ-രേഖ: അന്യ സംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണവും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന അന്യസംസ്ഥാന തൊഴിലാളികളെ കണ്ടെത്താനുള്ളതുമായ പദ്ധതി.

ക്യാപ് : പൊലീസ് ഉദ്യോഗസ്ഥരുടെ കേസ് അന്വേഷണ മികവ് വർദ്ധിപ്പിക്കാൻ ക്യാപ് 3 പരിശീലന പദ്ധതി

എയ്ഡ് പ്രോസിക്യഷൻ വിംഗ്: സെഷൻസ് കേസുകളുടെ കോടതി വിചാരണ നടപടികൾ കാര്യക്ഷമമാക്കാൻ എയ്ഡ് പ്രോസിക്യൂഷൻ വിഭാഗം

ഇൻസിഡന്റ് റെസ്പോൺസ് സ്കീം : മാലപൊട്ടിക്കൽ, മോഷണം കേസുകൾ റിപ്പോർട്ട് ചെയ്താൽ പാതകളും അതിർത്തികളും ബന്ധ് ചെയ്ത് കുറ്റവാളികളെ പിടികൂടാനുള്ള സംവിധാനം.

ഹോപ്പ് പദ്ധതി : പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പരിശീലനം നൽകി പ്രാപ്തരാക്കുന്ന പദ്ധതി.

പൊലീസ് സ്റ്റേഷനുകൾ, ഔട്ട് പോസ്റ്റുകൾ

തെന്മല പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം

പുത്തൂർ പൊലീസ് സ്റ്റേഷന് പുതിയ മന്ദിരം

നെടുമൺകാവിൽ ഔട്ട്പോസ്റ്റ്

ആര്യങ്കാവ് ഒ.പി കെട്ടിടം

ബോർഡർ സീലിംഗ് പെട്രോളിംഗ് ശക്തമാക്കി. പുതിയ വാഹനം ലഭ്യമാക്കി.

എം.സി റോഡിലും ശബരിമല പാതയിലും ട്രാഫിക് ബ്ളിംങ്കറുകൾ

കൊല്ലം റൂറൽ കമാൻഡിംഗ് സെന്റർ,മോണിറ്ററിംഗ് റൂം, എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം റൂം, ടെലികമ്മ്യൂണിക്കേഷൻ റൂം

ഓട്ടോമാറ്റിക് നമ്പർ പ്ളേറ്റ് റെക്കഗ്നിഷൻ കാമറ പ്രവർത്തന സജ്ജമാക്കുന്നു. ബോർഡർ സീലിംഗ് കാമറകൾ സ്ഥാപിച്ചു.

അതിർത്തിയിൽ ഡിജിറ്റൽ ചെക്ക് പോസ്റ്റ്

അഞ്ചൽ ടൗണിൽ സി.സി.ടി.വി കാമറകൾ , കൊവിഡ് മാനേജ്മെന്റ് സിസ്റ്റം നടപ്പാക്കി.

റൂറൽ എസ്.പി ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരണ ഘട്ടത്തിലെത്തിച്ചു.