handcuff

ഇ​ര​വി​പു​രം: ഭാര്യയുടെ അമ്മാവനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം കടന്ന യുവാവ് പൊലീസ് പിടിയിലായി. മു​ണ്ട​യ്​ക്കൽ തെ​ക്കേവി​ള​ മു​ള്ളു​വിള തെ​ക്ക​തിൽ ക​ണ്ണൻ എ​ന്ന് വി​ളി​ക്കു​ന്ന രഞ്ജിത്തിനെയാണ് (30) ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ പരിക്കേറ്റ രഞ്ജിത്തിന്റെ ഭാര്യയുടെ അമ്മാവൻ മയ്യനാട് താഴത്തുചേരി രാജ് നിവാസിൽ രാജേന്ദ്രൻപിള്ള (61) കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഭാര്യയുമായി പിണങ്ങിക്കഴിഞ്ഞിരുന്ന രഞ്ജിത്ത് ഞായറാഴ്ച രാത്രി ഭാര്യയുടെ വീട്ടിലെത്തിയിരുന്നു. വാക്കുതർക്കത്തിനിടെ രഞ്ജിത്ത് ഭാര്യയെ ആക്രമിക്കാൻ ശ്രമിക്കുന്നത് കണ്ട രാജേന്ദ്രൻപിള്ള തടസംപിടിക്കാനെത്തി. ഇതിൽ പ്രകോപിതനായ പ്രതി രാജേന്ദ്രൻപിള്ളയെ ക്രൂരമായി പരിക്കേൽപ്പിച്ച ശേഷം കടന്നുകളയുകയായിരുന്നു.

കൊ​ല്ലം എ.സി.പി പ്ര​ദീ​പ് കു​മാ​റി​ന്റെ നിർ​ദ്ദേ​ശ​പ്ര​കാ​രം രാ​ത്രി​ ത​ന്നെ പൊ​ലീ​സ് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് പ്രതിയെ പി​ടി​കൂ​ടാ​നാ​യ​ത്. ഇ​ര​വി​പു​രം എ​സ്.എ​ച്ച്.ഒ വി​നോ​ദ്, എ​സ്.ഐ​മാ​രാ​യ അ​നീ​ഷ്, ബിനോ​ദ്, പ്രൊ​ബേ​ഷ​ന​റി എ​സ്.ഐ അ​ഭി​ജി​ത്ത്, എ​സ്.ഐമാ​രാ​യ ജ​യ​കു​മാർ, സ​ന്തോ​ഷ്, എ.എ​സ്.ഐ ഷാ​ജി, സി.പി.ഒമാ​രാ​യ വി​നു വി​ജ​യൻ, ദീ​പു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.