 
പുനലൂർ:കൊല്ലം-തിരുമംഗലം ദേശിയ പാതയിൽ നിയന്ത്രണം വിട്ടെത്തിയ ലോറി വാഗണർ വാനിൽ ഇടിച്ച് യാത്രക്കാരനായ നാല് പേരിൽ ഒരാൾക്ക് നിസാര പരിക്കേറ്റു.ഇന്നലെ വൈകിട്ട് 5.30ഓടെ പുനലൂർ നഗരസഭ അതിർത്തിയിലെ ഇടമൺ ക്ഷേത്രഗിരി ജംഗ്ഷന് സമീപത്താണ് അപകടം നടന്നത്.തെന്മല ഭാഗത്ത് നിന്നെത്തിയ വാഗണർ വാനിൽ എതിർ ദിശയിൽ നിന്നെത്തിയ ലോറി ഇടിക്കുകയായിരുന്നെന്ന് സമീപവാസികൾ പറഞ്ഞു.അപകടത്തിൽ വാനിന്റെ മുൻ ഭാഗം പൂർണമായും നശിച്ചു. സംഭവം അറിഞ്ഞെത്തിയ പുനലൂർ പൊലിസ് മേൽ നടപടികൾ സ്വീകരിച്ചു.