 
പാരിപ്പള്ളി: ഏറെനാൾ തരിശുകിടന്ന നടയ്ക്കൽ ഏലായിൽ നെൽക്കൃഷി ആരംഭിച്ചു. നടയ്ക്കൽ സർവീസ് സഹകരണ ബാങ്ക്, കല്ലുവാതുക്കൽ കൃഷി ഭവൻ, നടയ്ക്കൽ ഗാന്ധിജി ആർട്സ് സ്പോർട്സ് ക്ലബ് ആൻഡ് ലൈബ്രറി എന്നിവയുടെ നേതൃത്വത്തിലാണ് കൃഷിയിറക്കുന്നത്.
ഞാറുനടീൽ മഹോത്സവം ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി. ഗണേശ് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി ഗിരീഷ് കുമാർ സ്വാഗതം പറഞ്ഞു. കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു, അംഗങ്ങളായ ജോയിക്കുട്ടി, ദീപ, ചാത്തന്നൂർ കൃഷി ഒാഫീസർ പ്രമോദ്, സുധാകര കുറുപ്പ്, ശരത്ചന്ദ്ര കുറുപ്പ്, രാജുകൃഷ്ണൻ, മുരളീധരക്കുറുപ്പ്, കുഞ്ഞയ്യപ്പൻ തുടങ്ങിയവർ പങ്കെടുത്തു.
പത്ത് ഏക്കർ തരിശുപാടത്താണ് 120 ദിവസത്തിൽ വിളവെടുക്കാവുന്ന ഉമ ഇനം നെൽവിത്താണ് വിതച്ചത്. ഏലായിൽ ട്രാക്ടർ റാമ്പിന്റെ അഭാവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇതിനായി തുക വകയിരുത്തുമെന്ന് ജി.എസ്. ജയലാൽ എം.എൽ.എ പറഞ്ഞു.