 
കൊല്ലം: കേന്ദ്രസർക്കാരിന്റെ തൊഴിൽ, കാർഷിക നിയമ ഭേദഗതികളിൽ പ്രതിഷേധിച്ച് യു.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ ധർണ നടത്തി. ദേശീയ പ്രസിഡന്റും ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയുമായ എ.എ. അസീസ് ഉദ്ഘാടനം ചെയ്തു.
യു.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി.സി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.കെ. സുൽഫി, സജി ഡി. ആനന്ദ്, കെ.എസ്. വേണുഗോപാൽ, കുരീപ്പുഴ മോഹനൻ, ആർ. സുനിൽ, ചെങ്കുളം ശശി, കെ.ജി. ഗീരിഷ്, സദു പള്ളിത്തേട്ടം, യു.ഡി.എഫ് നേതാക്കളായ ബിന്ദുകൃഷ്ണ, കെ.സി. രാജൻ, റാം മോഹൻ തുടങ്ങിയവർ സംസാരിച്ചു.