al
ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ എഴുകോൺ ഇ.എസ്.ഐ ആശുപത്രിക്ക് മുന്നിൽ നടന്ന ധർണ ജില്ലാ സെക്രട്ടറി എസ്.ആർ. അരുൺബാബു ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ: ഇ.എസ്.ഐ ഗുണഭോക്താക്കളുടെ മക്കൾക്ക് മെഡിക്കൽ സീറ്റിലേക്കുള്ള സംവരണം റദ്ദാക്കിയ കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ഇ.എസ്.ഐ ആശുപത്രികൾക്ക് മുന്നിൽ ധർണ നടത്തി. എഴുകോൺ ഇ.എസ്.ഐ ആശുപത്രിക്ക് മുന്നിൽ നടന്ന സമരം ജില്ലാ സെക്രട്ടറി എസ്.ആർ. അരുൺബാബു ഉദ്ഘാടനം ചെയ്തു. എൻ. നിയാസ് അദ്ധ്യക്ഷനായി. ഉണ്ണിക്കൃഷ്ണൻ, ബിബിൻരാജ്, അഖിൽ അശോക് എന്നിവർ സംസാരിച്ചു. കരീപ്ര ഇ.എസ്.ഐ ഡിസ്പെൻസറിക്ക് മുന്നിൽ നടന്ന സമരം നെടുവത്തൂർ ബ്ലോക്ക് സെക്രട്ടറി എ. അഭിലാഷ് ഉദ്ഘാടനം ചെയ്തു. സന്ദീപ് കോട്ടേക്കുന്നിൽ അദ്ധ്യക്ഷത വഹിച്ചു. നിഖിൽ എസ്. മോഹൻ, റെനി ഡാനിയൽ എന്നിവർ സംസാരിച്ചു. പുത്തൂർ ഇ.എസ്.ഐ ഡിസ്പെൻസറിക്ക് മുന്നിൽ നടന്ന സമരം നെടുവത്തൂർ ബ്ലോക്ക് ട്രഷറർ ആർ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. സി. രഞ്ജിത് അദ്ധ്യക്ഷനായി. അരുൺരാജ്, കെ. എസ്. ഘോഷ് എന്നിവർ സംസാരിച്ചു.