 
കരുനാഗപ്പള്ളി : നഗരസഭയുടെ പരിധിയിൽ ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ് ടോപ്പുകൾ വിതരണം ചെയ്തു. 2019 -20 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 4 ലക്ഷം രൂപ ചെലവഴിച്ചാണ് ലാപ്ടോപ്പുകൾ വാങ്ങിയത്. കൊല്ലം സബ് കളക്ടർ ശിഖാ സുരേന്ദ്രൻ വിതരണോദ്ഘാടനം നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ഇ. സീനത്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ആർ. രവീന്ദ്രൻ പിള്ള, നഗരസഭാ കൗൺസിലർമാർ, സെക്രട്ടറി എ. ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.