photo
പുത്തനത്തെരുവ് റഫീക്ക് കശുഅണ്ടി ഫാക്ടറിയിൽ സംഘടിപ്പിച്ച യോഗം കേന്ദ്ര കശുഅണ്ടി കൗൺസിൽ (എ.ഐ.ടി.യു.സി) സംസ്ഥാന സെക്രട്ടറി വി. സുഗതൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കുലശേഖരപുരം പഞ്ചായത്തുകളിലെ കശുഅണ്ടി ഫാക്ടറികൾക്ക് മുന്നിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രചാരണ യോഗങ്ങൾ സംഘടിപ്പിച്ചു. 15 ന് കശുഅണ്ടി തൊഴിലാളികൾ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പണിമുടക്കിന്റെ ഭാഗമായാണ് പ്രചാരണ യോഗങ്ങൾ നടത്തുന്നത്. പുത്തനത്തെരുവ് റഫീക്ക് കശുഅണ്ടി ഫാക്ടറിയിൽ സംഘടിപ്പിച്ച യോഗം കേന്ദ്ര കശുഅണ്ടി കൗൺസിൽ (എ.ഐ.ടി.യു.സി) സംസ്ഥാന സെക്രട്ടറി വി. സുഗതൻ ഉദ്ഘാടനം ചെയ്തു. അഡ്വ. അനിൽ എസ്. കല്ലേലിഭാഗം, മാറ്റത്ത് രാജൻ, ശശി, കെ. കൃഷ്ണൻ കുട്ടി, ലത്തീഫ്, ഷണ്മുഖൻ തുടങ്ങിയവർ പങ്കെടുത്തു.