photo
ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ ( സി.ഐ.ടി.യു) കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി പോസ്റ്റോഫീസിന് മുന്നിൽ സംഘടിപ്പിച്ച സമരം പ്രവീൺ മനയ്ക്കൽ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ ( സി.ഐ.ടി.യു) കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഇ.എസ്.ഐ പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് മെഡിക്കൽ വിദ്യാഭ്യാസത്തിൽ ഏർപ്പെടുത്തിയിരുന്ന സംവരണം റദ്ദായിയ ഇ.എസ്.ഐ കോർപ്പറേഷന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് സമരം നടത്തിയത്. യൂണിയൻ ഏരിയാ കമ്മിറ്റി പ്രസിഡന്റ് പ്രവീൺ മനയ്ക്കൽ യോഗം ഉദ്ഘാടനം ചെയ്തു. അഷറഫ് അദ്ധ്യക്ഷത വഹിച്ചു. സുമേഷ്, നർഷാദ്, അജ്മൽ, അഖിൽ എന്നിവർ പങ്കെടുത്തു.