tkm
ടി.കെ.എം. കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് ഗ്ലോബൽ അലുംനി യു.എ.ഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കുളത്തൂപുഴ ആദിവാസി കോളനിയിലെ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ടി.കെ.എം. കോളേജ് ചെയർമാൻ ഡോ. ഷഹൽ ഹസൻ മുസ്‌ലിയാർ കവി കുരീപ്പുഴ ശ്രീകുമാറിന് നൽകി നിർവഹിക്കുന്നു

കൊല്ലം : കുളത്തൂപുഴ ആദിവാസി കോളനിയിലെ വിദ്യാർത്ഥികൾക്ക് പഠന സഹായമായി ടി.കെ.എം. കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് ഗ്ലോബൽ അലുംനി യു.എ.ഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ സ്മാർട്ട് ഫോണുകൾ നൽകി. ടി.കെ.എം. കോളേജ് ചെയർമാൻ ഡോ. ഷഹൽ ഹസൻ മുസ്‌ലിയാർ കവി കുരീപ്പുഴ ശ്രീകുമാറിന് സ്മാർട്ട് ഫോണുകൾ നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. ഫോറസ്റ്റ് ഓഫീസർ ഷിബു, ടി.കെ.എം കോളേജ് ട്രസ്റ്റ് ട്രഷറർ ജലാലുദ്ദീൻ മുസലിയാർ, മെമ്പർമാരായ ജമാലുദ്ദീൻ മുസ്‌ലിയാർ, ഡോ. മുഹമ്മദ് ഹാറൂൺ, ടി.കെ.എം. കോളേജ് പ്രിൻസിപ്പൽ ഡോ. ചിത്ര ഗോപിനാഥ്, ഗ്ലോബൽ അലുംനി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.