cpm
തഴവ കുതിരപ്പന്തിയിൽ സി.പി.എം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് ധനഞ്ജയൻ നമ്പൂതിരി, സജീർ ഖാൻ മന്നാനി, ഫാദർ റോയി തങ്കച്ചൻ എന്നിവർ ചേർന്ന് നിർവഹിക്കുന്നു

കൊല്ലം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സി.പി.എം തഴവ കുതിരപ്പന്തി നോർത്ത് ബ്രാഞ്ച് കമ്മിറ്റി നടത്തിയ കരനെൽ കൃഷിയുടെ വിളവെടുപ്പ് നടത്തി. കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം ശബരിമല മാളികപ്പുറം മുൻ മേൽശാന്തി ധനഞ്ജയൻ നമ്പൂതിരി, മഠത്തിൽ കാരാഴ്മ മുനീറുൽ ഇഖ്‌വാൻ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം സജീർ ഖാൻ മന്നാനി, മങ്കുഴി ഓർത്തോഡോക്സ് പള്ളി വികാരി ഫാദർ റോയി തങ്കച്ചൻ എന്നിവർ ചേർന്ന് നിർവഹിച്ചു. കർഷക സംഘം ശൂരനാട് ഏരിയാ സെക്രട്ടറി ആർ. അമ്പിളിക്കുട്ടൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡി. എബ്രഹാം, തഴവ ഗ്രാമ പഞ്ചായത്ത് അംഗം സലിം അമ്പിത്തറ, കെ.ജെ. സിദ്ദിഖ്, മോഹനൻ പിള്ള, ശ്രീധരൻ എന്നിവർ പങ്കെടുത്തു.