durgadas
ദുർഗ്ഗാദാസ്

ഓച്ചിറ: പതിമൂന്നു വയസുകാരിയെ പീഡിപ്പിച്ച മത്സ്യലേലക്കാരനെ പൊലീസ് അറസ്റ്റു ചെയ്തു. അഴീക്കൽ മത്സ്യബന്ധന തുറമുഖത്തിലെ ലേലക്കാരനായ ശ്രായിക്കാട് ഇടമണ്ണേൽ ദുർഗാദാസിനെയാണ് (35) പോക്സോ കേസിൽ അറസ്റ്റു ചെയ്തത്.

പെൺകുട്ടിയുടെ രക്ഷിതാക്കൾ ജില്ലാ ശിശുക്ഷേമ സമിതിക്കുനൽകിയ പരാതി പ്രകാരം കരുനാഗപ്പള്ളി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പീഡനവിവരം പുറത്തറിയിച്ചാൽ കൊന്നുകളയുമെന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. അഴീക്കലും ശ്രായിക്കാട്ടുമുള്ള പ്രതിയുടെ വീടുകളിൽ തെളിവെടുപ്പ് നടത്തിശേഷം പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.