ചാത്തന്നൂർ: ഹാഥ്‌രസിൽ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ ദളിത് കോൺഗ്രസ് ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തന്നൂർ ഹെഡ് പോസ്റ്റോഫീസ് പടിക്കൽ ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി സുഭാഷ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇന്ദിര അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോൺ ഏബ്രഹാം, ഷാജി മമ്പഴത്ത് എന്നിവർ നേതൃത്വം നൽകി.