vava

പത്തനാപുരം: മൺകൂരയിൽ സഹോദരിക്കൊപ്പം നിലത്തു കിടന്നുറങ്ങുന്നതിനിടെ പാമ്പുകടിയേറ്റ് മരിച്ച പത്തുവയസുകാരിയുടെ കുടുംബത്തിന് സുഹൃത്തുക്കളുടെ സഹായത്തോടെ വാവ സുരേഷ് വീടുവച്ച് നൽകും.

പ​​​ത്ത​​​നാ​​​പു​​​രം​ ​​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ​ ​മാ​​​ങ്കോ​​​ട് ​അം​​​ബേ​​​ദ്​​ക​ർ​ ​ഗ്രാ​​​മ​​​ത്തി​ൽ​ ​ച​​​രു​​​വി​​​ള​ ​പു​​​ത്ത​ൻ​​​വീ​​​ട്ടി​ൽ​ ​രാ​​​ജീ​​​വ് ​-​ ​സി​​​ന്ധു​ ​ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ​ ​മൂ​​​ത്ത​ ​മ​​​ക​ൾ​ ​ആ​​​ദി​​​ത്യയുടെ വിയോഗം കേരളകൗമുദിയിലൂടെയാണ് വാവ അറിഞ്ഞത്. കഴിഞ്ഞ തിങ്കളാഴ്ച വാവ ആദിത്യയുടെ വീട് സന്ദർശിച്ചു. മലപ്പുറത്തുള്ള പ്രവാസി സുഹൃത്തുക്കൾ വാവ സുരേഷിന് വീട് നിർമ്മിച്ച് നൽകാമെന്ന് അടുത്തിടെ അറിയിച്ചിരുന്നു. എന്നാൽ അന്ന് സ്നേഹപൂർവം നിരസിച്ച വാവ ഈ വീട് ആദിത്യയുടെ കുടുംബത്തിന് നൽകണമെന്ന് അഭ്യർത്ഥിക്കുകയായിരുന്നു. കേട്ടപാടെ സുഹൃത്തുക്കളും സമ്മതംമൂളി. വീടുപണി ഉടൻ ആരംഭിക്കുമെന്ന് വീട്ടുകാർക്ക് വാവ ഉറപ്പും നൽകി.

ഈ മാസം 2ന് രാ​​​ത്രി​​​യി​​​ലാ​​​ണ് തറയിലെ മാളത്തിൽ ഒളിച്ചിരുന്ന ശംഖുവരയൻ പാ​​​മ്പ് ​ആദിത്യയുടെ ചെവിയിൽ ​ക​ടി​ച്ച​ത്.​ ​​കുട്ടി ഉണർന്ന് വിവരം അറിയിച്ചെങ്കിലും മ​​​റ്റെ​​​ന്തോ​ ​പ്രാണി ക​​​ടി​​​ച്ച​​​താ​​​കാ​​​മെ​​​ന്നാ​​​ണ് ​മാ​​​താ​​​പി​​​താ​​​ക്ക​ൾ​ ​ക​​​രു​​​തി​​​യ​​​ത്.​ ​എന്നാൽ ​വേ​​​ദ​​​ന​ ​അ​സ​ഹ്യ​മാ​യ​​​തോ​​​ടെ രാ​​​വി​​​ലെ​ 6​ ന്​ ​പ​​​ത്ത​​​നാ​​​പു​​​ര​​​ത്തെ​ ​സ്വ​​​കാ​​​ര്യ​ ​ആ​​​ശു​​​പ​​​ത്രി​​​യി​ൽ​ ​എ​​​ത്തിക്കുകയായിരുന്നു. അവിടെനിന്ന് തിരുവല്ലയിലെ പു​​​ഷ്​​പ​​​ഗി​​​രി​ ​മെ​​​ഡി​​​ക്ക​ൽ​ ​കോ​​​ളേ​​​ജി​​​ലേ​​​ക്ക് ​മാ​​​റ്റിയെങ്കിലും രാത്രിയോടെ മരിച്ചു. മാങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. പിതാവ് രാജീവ് മുൻപ് വിദേശത്തായിരുന്നു. ഇപ്പോൾ നാട്ടിലുണ്ട്.

മൺകട്ട കൊണ്ട് നിർമ്മിച്ച ഈ വീട്ടിലാണ് രാജീവിന്റെ സഹോദരിയും മക്കളും അടക്കം എട്ടുപേരടങ്ങുന്ന കുടുംബത്തിന്റെ താമസം. തറയും ഭിത്തിയും മേൽക്കൂരയും തകർന്ന വീടിന്റെ മുകൾഭാഗത്ത് പ്ലാസ്റ്റിക് ടാർപ്പോ കെട്ടിയ നിലയിലാണ്. ഏത് നിമിഷവും തകർന്ന് വീഴാവുന്ന സ്ഥിതിയിലാണ് വീട്.