photo
പുത്തൻതെരുവ് ഇ.എസ്.ഐ ആശുപത്രിക്ക് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ഇ.എസ്.ഐ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് മെഡിക്കൽ ഡെന്റൽ അഡ്മിഷൻ നിഷേധിച്ചതിനെതിരെ കശുഅണ്ടി തൊഴിലാളി കേന്ദ്ര കൗൺസിലിന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. പുത്തൻതെരുവ് ഇ.എസ്. ഐ ആശുപത്രിക്ക് മുന്നിൽ നടത്തിയ ധർണ ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കടത്തൂർ മൻസൂർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിൽ സംസ്ഥന സെക്രട്ടറി വി. സുഗതൻ, ജില്ലാ പഞ്ചായത്തംഗം അഡ്വ. അനിൽ എസ്. കല്ലേലിഭാഗം, ഗേളി ഷൺമുഖൻ, ശശി തുടങ്ങിയവർ പങ്കെടുത്തു.