navas
മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിലെ ആടു ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലേഖാ വേണുഗോപാൽ നിർവഹിക്കുന്നു

ശാസ്താംകോട്ട: ജില്ലാ പഞ്ചായത്ത് പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കായി നടപ്പാക്കുന്ന ആട് ഗ്രാമം പദ്ധതിപ്രകാരം മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിൽ ആടുകളെ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലേഖ വേണുഗോപാൽ ആടുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ഗ്രൂപ്പുകളിലെ ഇരുപത് പേർക്കാണ് ആടുകളെ നൽകിയത്. ഗ്രാമ പഞ്ചായത്ത് അംഗം അഡ്വ. ടി .മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ എ.ഡി.എസ് ഭാരവാഹികളായ ഹണി, ബൈജു എന്നിവർ പങ്കെടുത്തു. വെറ്ററിനറി സർജൻ വിജി സ്വാഗതം പറഞ്ഞു.