pho
ഇടത് കർഷക സംഘടനകളുടെ നേതൃത്വത്തിൽ പുലൂരിൽ സംഘടിപ്പിച്ച ധർണ അഖിലേന്ത്യാ കിസാൻ സഭ ജില്ലാ വൈസ് പ്രസിഡന്റ് വി.പി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: പുനലൂർ താലൂക്കിൽ ഇടത് കർഷക സംഘടനകളുടെ നേതൃത്വത്തിൽ താങ്ങുവില സംരക്ഷണ ദിനാചരണവും വില്ലേജ് ഓഫീസുകൾക്ക് മുന്നിൽ ധർണയും സംഘടിപ്പിച്ചു. കർഷക ബിൽ പിൻവലിക്കുക, കാർഷിക ഉത്പന്നങ്ങൾക്ക് താങ്ങു വില നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്. പുനലൂർ വില്ലേജ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ അഖിലേന്ത്യാ കിസാൻസഭ ജില്ലാ വൈസ് പ്രസിഡന്റ് വി.പി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.പി.എം പുനലൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി വിജയൻ അദ്ധ്യക്ഷത വഹിച്ചു. വസന്തകുമാർ, മോഹനൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. ഇടമൺ പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച സമരം കിസാൻ സഭ പുനലൂർ മണ്ഡലം സെക്രട്ടറി കെ. സുകുമാരൻ ആചാരി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് അംഗം താഹിറ ഷെറീഫ് അദ്ധ്യക്ഷത വഹിച്ചു. ടി.ടി. എബ്രഹാം, യു. രാജൻ, രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. കഴുതുരുട്ടിയിൽ സംഘടിപ്പിച്ച ധർണ കിസാൻ സഭ വില്ലേജ് കമ്മിറ്റി സെക്രട്ടറി കെ. രാജൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി സി. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ലക്ഷ്മണൻ, സെബാസ്റ്റ്യൻ, ഈസ തുടങ്ങിയവർ സംസാരിച്ചു.