photo
കിസാൻ സഭയുടെ ആഭിമുഖ്യത്തിൽ പനച്ചവിള എസ്.ബി.ഐയ്ക്ക് മുന്നിൽ നടന്ന ധർണ ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു

അഞ്ചൽ: കേന്ദ്രസർക്കാരന്റെ തെറ്റായ കാർഷിക നയങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കിസാൻ സഭയുടെ ആഭിമുഖ്യത്തിൽ പനച്ചവിള എസ്.ബി.ഐയ്ക്ക് മുന്നിൽ ധർണ നടത്തി. ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ ഇടമുളയ്ക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രൊഫ. അലക്സാണ്ടർ കോശി അദ്ധ്യക്ഷത വഹിച്ചു. ആർ. ശിവലാൽ, സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.