 
ഓടനാവട്ടം: മുട്ടറ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എൻ.എസ് യൂണിറ്റ് വെളിയം കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാസ്ക്, സാനിറ്റൈസർ, സോപ്പ്, പേസ്റ്റ്, ബെഡ് ഷീറ്റ്, തോർത്ത്, ബക്കറ്റ്, മഗ്ഗ് തുടങ്ങിയ അവശ്യ വസ്തുക്കൾ നൽകി. വെളിയം കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ മെഡിക്കൽ ഓഫീസർ ഡാ. ദിവ്യാ ശശി സാധനങ്ങൾ ഏറ്റുവാങ്ങി. സ്കൂളിൽ നടന്ന ചടങ്ങ് വാർഡ് മെമ്പർ രാജു മെക്കോണത്ത് ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ആർ. ഗോപൻ അദ്ധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ നൂർ സമാന, പ്രോഗ്രാം ഓഫീസർ എസ്. മിനി, ബിജു കെ.എസ്, വൈഷ്ണവി എന്നിവർ സംസാരിച്ചു.