dharnna
കെ.പി.എസ്.ടി.എ കൊല്ലം വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം സിവിൽ സ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ച ധർണ സംസ്ഥാന നിർവാഹക സമിതി അംഗം ബി. ജയചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും വെട്ടിക്കുറച്ച പെൻഷൻ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതി അംഗം ബി. ജയചന്ദ്രൻപിള്ള ആവശ്യപ്പെട്ടു. അസോ. കൊല്ലം വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം സിവിൽ സ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒഴിഞ്ഞുകിടക്കുന്ന 954 സർക്കാർ പ്രെെമറി സ്കൂളുകളിൽ പ്രഥമാദ്ധ്യാപകരെ നിയമിക്കുക,​ നാലുവർഷമായി തടഞ്ഞുവച്ചിരിക്കുന്ന എയ്ഡഡ് അദ്ധ്യാപക നിയമനങ്ങൾ അംഗീകരിക്കുക,​ എൻ.ഇ.പി 2020 പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.

ജില്ലാ പ്രസിഡന്റ് വി. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം പരവൂർ സജീബ്, ജില്ലാ സെക്രട്ടറി വൈ. നാസറുദ്ദീൻ, വിനോദ് പിച്ചിനാട്, പി.കെ. സാബു തുടങ്ങിയവർ സംസാരിച്ചു.