mano

കല്ലുവാതുക്കൽ: ചിറക്കര ക്ഷേത്രത്തിന് സമീപം കനാൽ റോഡ് ചരുവിള പുത്തൻവീട്ടിൽ മനോഹരൻ (47) കിണറ്റിൽ വീണ് മരിച്ചു. ക്ഷേത്രത്തിന് സമീപമുള്ള സഹോദരന്റെ വീട്ടിലേക്ക് പോകുന്നതിനിടെ കാൽ തെറ്റി കിണറ്റിലേക്ക് വീണതാണെന്നാണ് നിഗമനം. കിണറിന്റെ സമീപത്തുകൂടി കുന്നുകയറിയാണ് മുകൾവശത്തുള്ള സഹോദരന്റെ വീട്ടിലേക്ക് പോകുന്നത്. മനോഹരനെ കാണാതായതിനെ തുടർന്ന് സഹോദരങ്ങൾ നടത്തിയ തെരച്ചിലിൽ വൈകിട്ട് കിണറിന് സമീപം ചെരുപ്പും മീൻ പൊതിയും പച്ചക്കറിയും കണ്ടതിനെ തുടർന്ന് നോക്കിയപ്പോഴാണ് കിണറ്റിൽ മൃതദേഹം കണ്ടത്.

പരവൂരിൽ നിന്ന് ഫയർഫോഴ്സ സംഘം എത്തിയ പുറത്തെടുത്ത മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.