 
കൊല്ലം: മുഖ്യമന്ത്രിയുടെ രാജി ആവിശ്യപ്പെട്ട് യു.ഡി.എഫ് വാളത്തുംഗൽ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തട്ടാമല ജംഗ്ഷനിൽ നടന്ന ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി ഷാനവാസ്ഖാൻ ഉദ്ഘാടനം ചെയ്തു. പിണയ്ക്കൽ അനസ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ഇരവിപുരം മണ്ഡലം പ്രസിഡന്റ് എ. കമറുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. എസ്. അൻസാർ, വാളത്തുംഗൽ രാധാകൃഷ്ണൻ, സജിത്ത്, സച്ചിദാനന്ദൻ, മണക്കാട് സലിം, ജഹാൻഗീർ പള്ളിമുക്ക് തുടങ്ങിയവർ നേതൃത്വം നൽകി.