thengu
ഡ്രൈവർ ജംഗ്ഷൻ -എ വി എച്ച് എസ് റോഡിന് കുറുകെവീണ തെങ്ങ് മതിലിനും വൈദ്യുതി ലൈനിനും മീതേ തങ്ങിനിൽക്കുന്നു

തൊടിയൂർ: ഗതാഗതത്തിരക്കുള്ള റോഡിന് കുറുകേ കൊന്നത്തെങ്ങ് കടപുഴകി മതിലിനും വൈദ്യുതി ലൈനിനും മീതേ വീണു. സംഭ വം നടക്കുമ്പോൾ വാഹനങ്ങളോ കാൽനട യാത്രക്കാരോ ഇതുവഴി കടന്നു പോകാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. എ.വി.എച്ച്.എസ് റോഡിൽ ഡ്രൈവർ ജംഗ്ഷന് വടക്കുവശമാണ് തെങ്ങ് കടപുഴകിയത്. രാവിലെ
9 മണിയോടെയുണ്ടായ ശക്തമായ കാറ്റിൽ റോഡിന് പിടഞ്ഞാറു ഭാഗത്ത് മതിലിനോട് ചേർന്നു നിന്ന തെങ്ങ് റോഡിന് കുറുകേ വീഴുകയായിരുന്നു. പത്ത് മണിയോടെ കെ.എസ്.ഇ.ബി അധികൃതരെത്തി
ജെ.സി.ബിയുടെ സഹായത്തോടെ തെങ്ങ് നീക്കം ചെയ്തു.