stone-laying
കോതപുരം ഗവൺമെന്റ് എൽ.പി സ്കൂളിനുവേണ്ടി പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റ ശിലാസ്ഥാപനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിർവഹിക്കുന്നു

പടിഞ്ഞാറേകല്ലട: പഞ്ചായത്തിലെ കോതപുരം ഗവൺമെന്റ് എൽ.പി സ്കൂളിനുവേണ്ടി പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റ ശിലാസ്ഥാപനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച 40 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ കെട്ടിടം നിർമ്മിക്കുന്നത്. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ. ശുഭ, ബ്ലോക്ക് പഞ്ചായത്തംഗം കെ. കലാദേവി, പഞ്ചായത്ത് അംഗങ്ങളായ എൻ. യെശ്പാൽ, എൻ. ചന്ദ്രശേഖരൻ, സരസ്വതി ടീച്ചർ, ഹെഡ്മിസ്ട്രസ് ആനി സെൻ, പി.ടി.എ പ്രസിഡന്റ് ആർ. രാജീവ് എന്നിവർ പങ്കെടുത്തു.