 
തൊടിയൂർ: കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹന യങ്ങൾക്കെതിരെ സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തുന്ന സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് അഖിലേന്ത്യ കിസാൻ സഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ധർണ നടത്തി. തൊടിയൂർ അരമത്ത്മഠo ജംഗ്ഷനിൽ നടന്ന ധർണ കിസാൻ സഭ മണ്ഡലം സെക്രട്ടറി പോണാൽ നന്ദകുമാർ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ സെക്രട്ടറി ടി.രാജീവ് അദ്ധ്യക്ഷത വഹിച്ചു. കേരളകർഷകസംഘം വില്ലേജ് സെക്രട്ടറി ടി. രഘുനാഫ്, കിസാൻസഭ മണ്ഡലം കമ്മിറ്റിഅംഗം ടി. മോഹനനൻ, കർഷക സംഘം ഏരിയാ കമ്മിറ്റി അംഗം രമണീഭായി, കർഷകസംഘം യൂണിറ്റ് സെക്രട്ടറി തൊടിയൂർ സന്തോഷ്, കെ.ജി. രഞ്ജിനി എന്നിവർ സംസാരിച്ചു.