
കടയ്ക്കൽ: വെള്ളാർവട്ടം വൃന്ദാവനിൽ റിട്ട. പൊലീസ് സബ് ഇൻസ്‌പെക്ടർ മണിരഥന്റെ മകൻ എം.എൻ. ലിജു (37, അദ്ധ്യാപകൻ, മിതൃമ്മല ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂൾ) നിര്യാതനായി. എസ്.പി.സിയുടെ മിതൃമ്മല ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂൾ കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ, എസ്.പി.സി സ്റ്റേറ്റ് എക്സി. അംഗം, എൻ.ടി.യു പാലോട് സബ് ജില്ലാ പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. എസ്.എൻ.ഡി.പി യോഗം വെള്ളാർവട്ടം 991-ാം നമ്പർ മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: ആശ. മകൾ: തീർത്ഥ ലക്ഷ്മി. മാതാവ്: നളിനി. സഹോദരൻ: എം.എൻ. സിജു.