
കൊല്ലം: തിരഞ്ഞെടുപ്പ് ചരിത്രത്തിലെ വലിയ ഭൂരിപക്ഷത്തോടെയാണ് കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്തിൽ എൽ.ഡി.എഫ് അധികാരം നേടിയത്. 26 ഡിവിഷനുകളിൽ 22 ഇടത്തും എൽ.ഡി.എഫ് വിജയിച്ചാണ് ഭരണം പിടിച്ചത്. ഇരുപക്ഷത്തിന്റെയും അവകാശവാദങ്ങളും വിമർശനങ്ങളും ഇങ്ങനെ.
 ഭരണപക്ഷം
1. പട്ടികവർഗ മേഖലയിൽ ഭവന നിർമ്മാണം. 20 വീടുകൾ മൂന്ന് ഘട്ടമായി നിർമ്മിച്ചു
2. തമിഴ്, ഹിന്ദി, സംസ്കൃത ഭാഷകൾ പഠിപ്പിക്കാൻ ഭാഷാ പഠന കേന്ദ്രം
3. പേരയം, ശൂരനാട് തെക്ക്, കല്ലുവാതുക്കൽ, നെടുമ്പന, ക്ലാപ്പന എന്നിവിടങ്ങളിൽ ഓപ്പൺ ജിംനേഷ്യം പൂർത്തീകരിച്ചു
5. മഹാനടന്റെ ഓർമ്മയ്ക്കായി ജയൻ സ്മാരക ഹാൾ
6. അഴീക്കൽ ഉൾപ്പെടെ അഞ്ചിടങ്ങളിൽ തണ്ണീർ പന്തൽ വിശ്രമ കേന്ദ്രങ്ങൾ
7. പട്ടികജാതി വിഭാഗത്തിലെ 460 വനിതകൾക്ക് തുണി നിർമ്മിത ഉത്പന പരിശീലനവും തയ്യൽ മെഷീൻ വിതരണവും
8. ഗ്രാമീണ കുളങ്ങളെ പുനരുദ്ധരിച്ച് സംരക്ഷിച്ച സുജലം പദ്ധതി
9. മിനി വ്യവസായ എസ്റ്റേറ്റുകൾക്ക് 11.71 കോടി
10. അഷ്ടമുടി കായലിന്റെ തീരങ്ങളിൽ കണ്ടൽ തൈകൾ പിടിപ്പിച്ചു
11. 90 ഭിന്നശേഷിക്കാർക്ക് മോട്ടോർ വീൽചെയർ വിതരണം
12. കോട്ടുക്കൽ, കുരിയോട്ടുമല, കടയ്ക്കൽ, കൊട്ടാരക്കര സീഡ് ഫാം, കരുനാഗപ്പള്ളി കോക്കനട്ട് ഫാം, തോട്ടത്തറ ഹാച്ചറി ഫാം എന്നിവിടങ്ങളിലെ വികസനത്തിനായി 100 കോടി ചെലവിട്ടു
13. വിവിധ കൃഷി ഭവനുകൾക്ക് ട്രാക്ടർ, പവർ ടില്ലർ എന്നിവ വാങ്ങി നൽകി
14. 300 ക്ലബുകൾക്ക് കായിക ഉപകരണങ്ങൾ
15. പട്ടിക ജാതി വിഭാഗത്തിലെ യുവതീ - യുവാക്കൾക്ക് സേനകളിൽ പ്രവേശനം നേടാൻ പ്രീ റിക്രൂട്ട്മെന്റ് പരിശീലനം
16. ജില്ലാ ആശുപത്രിയിൽ കീമോ തെറാപ്പി, മാമോഗ്രഫി യൂണിറ്റുകൾ തുടങ്ങി
17. വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ്, മരുന്ന് നൽകാൻ പദ്ധതി
18. വിവിധ കുടിവെള്ള പദ്ധതികൾക്കായി പത്തുകോടി ചെലവിട്ടു
19. 560 ഭിന്നശേഷിക്കാർക്ക് സൈഡ് വീലോട് കൂടിയ സ്കൂട്ടർ
20. സുഭിക്ഷ കേരളം പദ്ധതിക്കായി 7.5 കോടി അനുവദിച്ചു
 പ്രതിപക്ഷം
1. ഉത്പാദന മേഖലയിൽ സമ്പൂർണ പരാജയം
2. ഹരിത കേരളം പദ്ധതി ഒരു നേട്ടവും ഉണ്ടാക്കിയില്ല
3. സുഭിക്ഷ കേരളം പദ്ധതി മൂലം ജില്ലാ പഞ്ചായത്ത് തനത് പദ്ധതികളുടെ ഫണ്ട് വകമാറ്റി
4 ജില്ലാ പഞ്ചായത്തിന്റെ ഫാമുകൾ നവീകരിച്ചതിന്റെ നേട്ടം കർഷകർക്കുണ്ടായില്ല
5. പൊതു കുളം നവീകരണ പദ്ധതി പാതിവഴിയിൽ നിറുത്തി
6. പൊതുവിദ്യാലയങ്ങൾ ഹൈടെക്കെന്ന് പ്രഖ്യാപിച്ചെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ കുറവുള്ള സ്കൂളുകൾ ധാരാളം
7. പൊതുവിദ്യാലയങ്ങളിലെ ടോയ്‌ലെറ്റ് സൗകര്യങ്ങൾ മെച്ചപ്പെടുത്തിയില്ല
8. കുടിവെള്ള പദ്ധതികൾക്ക് മുടക്കിയ പത്തുകോടി എവിടെ?
9. കൊട്ടിഘോഷിച്ച് നടത്തിയ ഉദ്ഘാടനങ്ങൾ അല്ലാതെ പദ്ധതികൾക്ക് തുടർച്ചയില്ല
10. ശൂരനാട് റെെസ് മിൽ പ്രവർത്തന സജ്ജമായില്ല
11 ആദ്യ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച ഒ.എൻ.വി സ്മാരകം നടപ്പായില്ല
12. ബഡ്ജറ്റ് പ്രഖ്യാപനങ്ങൾ മിക്കതും തട്ടിക്കൂട്ടും ഭാവനയും
13. ഒരു ലക്ഷം കശുമാവിൻ തൈകൾ കുട്ടികൾക്ക് കൊടുത്തത് കണക്കിൽ മാത്രം
14. വികസന- ക്ഷേമ പ്രവർത്തനങ്ങളുടെ അടിസ്ഥാനം തന്നെ മറന്ന ഭരണസമിതി
15. പദ്ധതികൾ ചില ഡിവിഷനുകളിലേക്ക് മാത്രമായി ചുരുങ്ങി
16. നേതാക്കൾ രാഷ്ട്രീയ അധികാരം ഉപയോഗിച്ച് പദ്ധതികൾ സ്വന്തം നാട്ടിലേക്ക് കൊണ്ടുപോയി
17. എല്ലായിടത്തും വികസനം എത്തിക്കാനായില്ല
18. ജില്ലയിലെ കർഷകരെ സഹായിക്കാൻ ഇടപെട്ടില്ല
19. കർഷകന് വിത്ത്, വളം, കാർഷിക സഹായം, വിപണി ലഭ്യത, വില ഉറപ്പുവരുത്തൽ എന്നിവയിൽ പരാജയപ്പെട്ടു
20. വ്യവസായ മേഖലയിലും പുതുസംരംഭകർക്ക് പ്രയോജനം ലഭിച്ചില്ല
''
അഞ്ച് വർഷത്തിനിടെ സാദ്ധ്യമായ എല്ലാ വികസനങ്ങളും നടത്തി ജനങ്ങൾക്കൊപ്പം നിൽക്കാനായി.
സി.രാധാമണി
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
''
പദ്ധതികൾ പലതും പ്രഖ്യാപനങ്ങളിൽ ഒതുങ്ങി. ബഡ്‌ജറ്റിൽ പറഞ്ഞതുപോലും നടപ്പാക്കാനായില്ല
ബി.സേതുലക്ഷ്മി, യു.ഡി.എഫ്