road
ചാച്ചിപ്പുന്ന-മാങ്കോട് റോഡ്

പത്തനാപുരം: നിയോജക മണ്ഡലത്തിൽ രണ്ട് റോഡുകൾക്കായി കിഫ്ബിയിൽ നിന്ന് 85.5 കോടി രൂപ അനുവദിച്ചെന്ന് കെ.ബി. ഗണേശ് കുമാർ എം.എൽ.എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പത്തനാപുരം പള്ളിമുക്ക് -പുന്നല - കറവൂർ -അലിമുക്ക് - ചാച്ചിപ്പുന്ന -മാങ്കോട് റോഡിന് 51.5 കോടിയും പള്ളിമുക്ക് - കമുകും ചേരി-എലിക്കാട്ടൂർ- മുക്കടവ് റോഡിന് 34 കോടി രൂപയുമാണ് അനുവദിച്ചത്.

പള്ളിമുക്ക് - അലി മുക്ക്, ചാച്ചിപുന്ന - മാങ്കോട് റോഡ് ചാച്ചിപുന്നയിൽ നിന്ന് മാങ്കോട് -പാടം ഇളമണ്ണൂർ റോഡുമായി ബന്ധിക്കും. 19.4 കിലോമീറ്ററിലായി 7.5 മീറ്റർ വീതിയിലാണ് റോഡ് പണിയുന്നത്. റോഡ് യഥാർത്ഥ്യമാകുന്നതോടെ പുനലൂരിൽ നിന്ന് പത്തനാപുരത്ത് എത്താതെ തന്നെ മാങ്കോട് ചെല്ലാം. നടുക്കുന്ന് പള്ളിമുക്ക്.- കിഴക്കേ ഭാഗം - കമുകുംചേരി - എലിക്കാട്ടൂർ - മുക്കടവ് റൂട്ടിൽ 11 കിലോമീറ്റർ ദൂരത്തിലാണ് റോഡ് പണിയുന്നത്. ഈ റോഡിൽ എലിക്കാട്ടൂരിൽ 1.83 കോടി രൂപ മുടക്കി പാലവും നിർമ്മിക്കുന്നുണ്ട്.