kaf
കശുഅണ്ടി തൊഴിലാളി യൂണിയന്റെ(എ.ഐ.ടി.യു.സി) നേതൃത്വത്തിൽ കാട്ടാമ്പള്ളി ബെഫി ഫാക്ടറിക്ക് മുന്നിൽ നടന്ന സമരം മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കടയ്ക്കൽ: ഇ.എസ്.ഐയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് മെഡിക്കൽ, ദന്തൽ പ്രവേശനത്തിന് നൽകിയിരുന്ന സംവരണം ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ കശുഅണ്ടി തൊഴിലാളി യൂണിയന്റെ(എ.ഐ.ടി.യു.സി) നേതൃത്വത്തിൽ കാട്ടാമ്പള്ളി ബെഫി ഫാക്ടറി പടിക്കൽ സമരം നടത്ത. മുല്ലക്കര രത്നാകരൻ എം.എൽ.എ സമരം ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി ജെ.സി. അനിൽ, യൂണിയൻ നേതാക്കളായ വി. രാജു, എം. പ്രിയകുമാരി തുടങ്ങിയവർ പങ്കെടുത്തു.