yoth
യൂത്ത് കോൺഗ്രസ് പ്രവർത്തകർ മയ്യനാട് റെയിൽവേ സ്റ്റേഷനിൽ നിന്നും ഉപകരണങ്ങൾ മാറ്റുന്നത് തടഞ്ഞപ്പോൾ

കൊല്ലം: ഹാൾട്ട് സ്റ്റേഷൻ ആക്കിയതിനെ തുടർന്ന് മയ്യനാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഉപകരണങ്ങൾ മാറ്റാനുള്ള നീക്കം യൂത്ത് കോൺഗ്രസ് ഇരവിപുരം അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ തടഞ്ഞു. കമ്പ്യൂട്ടറും, ടിക്കറ്റ് മെഷീനും അടക്കമുള്ള സാധനങ്ങൾ ആരുമറിയാതെ നീക്കംചെയ്യാനാണ് ഉദ്യോഗസ്ഥർ ശ്രമിച്ചത്.

വിവരമറിഞ്ഞെത്തിയ യൂത്ത് കോൺഗ്രസ് നേതാക്കൾ സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. ഉപകരണങ്ങൾ മാറ്റില്ലെന്ന് സീനിയർ ഡിവിഷണൽ ഓഫീസർ ഉറപ്പുനൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.

സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ ഉപരോധം ഉദ്ഘാടനം ചെയ്തു. ഇരവിപുരം അസംബ്ളി പ്രസിഡന്റ് പിണയ്ക്കൽ ഫൈസ് അദ്ധ്യക്ഷത വഹിച്ചു. ബി. ശങ്കരനാരായണപിള്ള, ഷഫീഖ് കിളികൊല്ലൂർ, ജോയി മയ്യനാട്, വിപിൻ വിക്രം, പ്രമോദ് തിലകൻ, സുധീർ കൂട്ടുവിള, ലിജുലാൽ, സുധീർ മയ്യനാട്, സഞ്ജയ് എന്നിവർ നേതൃത്വം നൽകി.