 
കടയ്ക്കൽ : കടന്നൽ കുത്തേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ കൊവിഡ് ബാധിച്ചു മരിച്ച ഇട്ടിവ ഗ്രാമ പഞ്ചായത്തിലെ വയ്യാനം ഈരണംകോട്ട് വീട്ടിൽ ശാരദാമ്മയുടെ മൃതദേഹത്തോട് ഇട്ടിവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും അനാദരവ് കാണിച്ചെന്ന് ആരോപിച്ച് യു.ഡി.എഫ് ഇട്ടിവ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് പടിക്കൽ ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ഡി. ചന്ദ്രബോസ് ധർണ ഉദ്ഘാടനം ചെയ്തു. ഷൂജാ ഉൾ മുൽക്ക് അദ്ധ്യക്ഷത വഹിച്ചു. വി.ടി. സിബി, വി.കെ. ഐസക്, അൻസാരി, ഷെരീഫ്, രാജീവ്, രാജേന്ദ്രൻപിള്ള എന്നിവർ പ്രസംഗിച്ചു.