
എഴുകോൺ: എസ്.എൻ.ഡി.പി യോഗം കാരുവേലിൽ 632-ാം നമ്പർ ശാഖാ പ്രസിഡന്റ് എൻ. ശിവരാജൻ (85, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ദീർഘകാലം കൊട്ടാരക്കര യൂണിയൻ കൗൺസിലറായിരുന്നു. എഴുകോൺ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, 632-ാം നമ്പർ കാരുവേലിൽ ശാഖാ സ്ഥാപക സെക്രട്ടറി, പുത്തൻനട ക്ഷേത്രം പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വി.കെ. ചെല്ലമ്മ (റിട്ട. അദ്ധ്യാപിക). മക്കൾ: ഷീജ.എസ്. രാജൻ, ഷീബ.എസ്. രാജൻ (അദ്ധ്യാപിക, സെന്റ് തോമസ് ഹൈസ്കൂൾ, ഏഴാംമൈൽ), ഷിബു.എസ്. രാജൻ (ബിസിനസ്). മരുമക്കൾ: ബി. പ്രസാദ് (ബിസിനസ്), ജെ.എസ്. അരുൺ (ബിസിനസ്), വി.എസ്. ഡയാന (സബ് രജിസ്ട്രാർ ഓഫീസ്, കണ്ണനല്ലൂർ). സഞ്ചയനം 19ന് രാവിലെ 7ന്.