 
കുളത്തൂപ്പുഴ : കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നടപടികൾക്കെതിരെ കുളത്തൂപ്പുഴയിൽ സംയുക്ത കർഷക യൂണിയന്റെ നേതൃത്വത്തിൽ സമരം സംഘടിപ്പിച്ചു. കെ. അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമരപരിപാടി മുൻ എം.എൽ.എയും കിസാൻസഭ ജില്ലാ പ്രസിഡന്റുമായ പി.എസ്. സുപാൽ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി ലിജു ജമാൽ, ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. അനിൽകുമാർ, ഇ.കെ. സുധീർ, എസ്. മോഹനൻ പിള്ള എന്നിവർ പ്രസംഗിച്ചു.