കരുനാഗപ്പള്ളി: ഇ.എസ്.ഐ മെഡിക്കൽ കോളേജുകളിൽ തൊഴിലാളികളുടെ മക്കൾക്കുള്ള സംവരണം കേന്ദ്ര സർക്കാർ റദ്ദാക്കിയതിൽ പ്രതിഷേധിച്ച് കെ.എസ്.ടി.എ കരുനാഗപ്പള്ളി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. കരുനാഗപ്പള്ളി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച സമരം കെ.എസ്.ടി.എ സംസ്ഥാന കൗൺസിൽ അംഗം എൽ.എസ്. ജയകുമാർ ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് എൽ.കെ. ദാസൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ. രാജീവ്, ഉപജില്ലാ ജോയിന്റ് സെക്രട്ടറി ജെ.പി. ജയലാൽ, ഉപജില്ലാ കമ്മിറ്റി അംഗം ആർ. അശ്വതി, പി.എച്ച്. പൂർണിമ എന്നിവർ പങ്കെടുത്തു.