photo
കരുനാഗപ്പള്ളി നഗരസഭയ്ക്ക് ലഭിച്ച സർക്കാരിന്റെ ഹരിതകേരളം പച്ചത്തുരുത്ത് അവാർഡ് നഗരകാര്യ ജോയിന്റ് ഡയറക്ടർ ഹരികുമാറിൽ നിന്ന് നഗരസഭാ ചെയർപേഴ്സൺ ഇ. സീനത്ത് ബഷീർ ഏറ്ര് വാങ്ങുന്നു.

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭയ്ക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഹരിത കേരളം പച്ചത്തുരുത്ത് അവാർഡ് ലഭിച്ചു. ഇന്നലെ രാവിലെ 10 മണിക്ക് ഓൺലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയനാണ് അവാർഡ് പ്രഖ്യാപിച്ചത്. മന്ത്രി എ.സി. മൊയ്ദീൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് നഗരസഭയിൽ നടന്ന ചടങ്ങിൽ നഗരകാര്യ ജോയിന്റ് ഡയറക്ടർ ഹരികുമാറിൽ നിന്ന് ചെയർപേഴ്സൺ സീനത്ത് അവാർഡ് ഏറ്റുവാങ്ങി. യോഗത്തിൽ നഗരസഭാ വൈസ് ചെയർന്മാൻ രവീന്ദ്രൻപിള്ള, സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻമാരായ പി. ശിവരാജൻ, സുരേഷ് പനക്കുളങ്ങര, നഗരസഭാ സെക്രട്ടറി ഫൈസൽ, പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ വിജയഭാനു, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുബൈദ കുഞ്ഞുമോൻ, ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ എന്നിവർ പങ്കെടുത്തു.