
അഞ്ചൽ: അഞ്ചലിൽ അന്യസംസ്ഥാന തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. അസാം സ്വദേശിയായ 28 കാരനായ ദീപക് മണ്ടലാണ് മരിച്ചത്. നെടിയറയിൽ ഭാര്യയുമെത്താണ് താമസിച്ചിരുന്നത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ദീപക് അൽപ്പം കഴിഞ്ഞ് കുഴഞ്ഞുവീഴുയായിരിന്നു. തുടർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ചൽ പൊലീസ് നിയമ നടപടിക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃദദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേയ്ക്ക് അയച്ചു. ഭാര്യ: സുഭദ്ര.