knife

കൊല്ലം: പള്ളിത്തോട്ടം സ്വദേശി ഷഹീറിനെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം രണ്ടുവർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രത്തിന് സമീപം മഠത്തിൽ പടിഞ്ഞാറ്റതിൽ റോബിൻ വില്യംസ് (26) അറസ്റ്റിലായി. പരവൂർ പുക്കുളം സുനാമി ഫ്ളാറ്റിൽ വച്ചാണ് ഷഹീറിനെ കൊലപ്പെടുത്താൻ ശ്രമം നടന്നത്. കേസിലെ മറ്റ് പ്രതികൾ പലപ്പോഴായി പിടിയിലായിരുന്നു.

സംഭവത്തിന് ശേഷം ഗുജറാത്ത്, കർണാടക, തമിഴ്‌നാട് തുടങ്ങിയ സ്ഥലങ്ങളിൽ റോബിൻ മാറി മാറി ഒളിവിൽക്കഴിയുകയായിരുന്നു. ഇയാൾ നാട്ടിലെത്തിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അഷ്ടമുടിയിലെ വീടിന് സമീപത്ത് നിന്ന് പരവൂർ പൊലീസ് പിടികൂടിയത്. പരവൂർ സി.ഐ ആർ. രതീഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.